പ്രധാന വാര്‍ത്തകള്‍
ശബരിമലയില്‍ ഭക്തന് കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഭക്തന് കുഴഞ്ഞു വീണു മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് ( 78) ആണ് മരിച്ചത്.ദര്‍ശനത്തിനായി സന്നിധാനം ക്യൂ കോംപ്ലക്സില്‍ കാത്തുനില്‍ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.ഉടന്‍ തന്നെ സന്നിധാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.