പ്രധാന വാര്‍ത്തകള്‍
ഒട്ടേറെ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മറയൂര്‍: ഒട്ടേറെ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മറയൂര്‍ ബാബു നഗറില്‍ ഉണ്ണികൃഷ്ണനെയാണ് (30) അറസ്റ്റ് ചെയ്തത്.ഒട്ടേറെ കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ വീണ്ടും അതിക്രമത്തിന് മുതിര്‍ന്ന സാഹചര്യത്തിലാണ് കാപ്പ നിയമത്തില്‍ അറസ്റ്റ് ചെയ്തത്.വിയ്യൂര്‍ ജയിലില്‍ ഒരുവര്‍ഷത്തേക്ക് തടവിലാക്കി.മറയൂര്‍ മേഖലയില്‍നിന്ന് ഇതുവരെ മൂന്നുപേരെ കാപ്പ നിമപ്രകാരം തടവിലാക്കുകയും രണ്ടുപേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.