പ്രധാന വാര്‍ത്തകള്‍
തേയില തോട്ടത്തിൽ നിലയുറപ്പിച്ച് കാട്ടാനകൾ

മൂന്നാര്‍ > തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്ത്തി കാട്ടാനസംഘം. കണ്ണന് ദേവന് കമ്ബനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലാണ് രണ്ട് കുട്ടികളടക്കം നാല് കാട്ടാനകള്‍ തേയില തോട്ടത്തില്‍ നിലയുറപ്പിച്ചത്.ഒരാഴ്ചയായി ആനകള്‍ പ്രദേശത്ത് തമ്ബടിച്ചതിനാല് കൊളുന്ത് നുള്ളാന്‍ പോകുന്ന തൊഴിലാളികള്‍ ഭയപ്പാടിലാണ്. കുട്ടികള്‍ ഒപ്പമുള്ളതിനാല്‍ ആനകള്‍ കാട്ടിലേക്ക് കയറിപ്പോകാതെ തോട്ടത്തില്‍ തന്നെ നില്‍ക്കുകയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ കാട്ടാനകള്‍ കൂട്ടമായി ഹൈറേഞ്ച് മേഖലകളിലേക്ക് പാലായനം ചെയ്യുന്നതായാണ് കണക്കാക്കുന്നത്. കാട്ടാനകളെ നിയന്ത്രിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.