പ്രധാന വാര്‍ത്തകള്‍
മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചില്ലറ വില്‍പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍.പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ മിത്തുവിനെയാണ് (35) ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.പി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.പായിപ്പാടുള്ള ചിക്കന്‍കടയില്‍ ജോലിചെയ്യുന്ന ഇയാള്‍ പശ്ചിമബംഗാളില്‍നിന്ന് കൊണ്ടുവരുന്ന ബ്രൗണ്‍ഷുഗര്‍ ചെറിയ പൊതികളാക്കി പായിപ്പാട് ഭാഗങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നു. ഗ്രാമിന് 50,000 നിരക്കില്‍ ഏതാനും മില്ലിഗ്രാം മാത്രം അടങ്ങിയ ചെറിയ പൊതികളാക്കിയാണ് കച്ചവടം. പരിശോധനക്ക് പ്രിവന്‍റിവ് ഓഫിസര്‍ ശ്രീകാന്ത് എ.എസ്, ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഡി. സുമേഷ്, അമല്‍ദേവ്, അഞ്ജിത്, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.