സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; ക്രിസ്മസിനു മുമ്പ് തിരികെയത്തുമെന്ന് സൂചന

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതിന് പുറത്തു പോയ സിപിഎം നേതാവ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സിപിഎം നീക്കം.ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. അതേസമയം പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി വിധി പറഞ്ഞിട്ടില്ല. ക്രിസ്തുമസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന്‍ തിരികെയെത്തുമാണ് സൂചന.നിയമപരമായ പ്രശ്നത്തിലല്ല, ധാർമ്മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സജി ചെറിയാന്റെ രാജിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ‘അതായിരുന്നു അന്നത്തെ പാർട്ടിയുടെ തീരുമാനം. പുതിയ സാഹചര്യത്തിൽ വിഷയം പാർട്ടി പരിശോധിക്കും. ഇതുവരെ പാർട്ടി വിഷയം പരിശോധിച്ചിട്ടില്ല,’ എംവി ഗോവിന്ദൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.