AAP ദേശീയ പാർട്ടി പദവിയിലേക്ക്; ഇതിലേക്ക് നയിച്ച മാനദണ്ഡങ്ങൾ എന്തെല്ലാം?

ദേശീയ പാർട്ടി ആകണമെങ്കിൽ ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 സീറ്റും നേടണം. ഗുജറാത്തിലെ ഏകദേശ ഫലസൂചനകൾ പുറത്തു വന്നതോടെ ദേശീയ പാർട്ടിയെന്ന പദവി എഎപിക്കു ലഭിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി.ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ഗുജറാത്തിൽ കുറഞ്ഞത് 6 ശതമാനം വോട്ട് വിഹിതവും കുറഞ്ഞത് രണ്ട് സീറ്റും നേടേണ്ടതുണ്ട്. ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച്, എഎപി ഗുജറാത്തിലെ ആറു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതുവരെ 12 ശതമാനം വോട്ടും നേടിയിട്ടുണ്ട്.ഗുജറാത്ത് വോട്ടർമാർ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ വ്യാഴാഴ്ച പറഞ്ഞിരുന്നു. “ആദ്യമായി, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പാർട്ടിക്ക് രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ”, സിസോദിയ ട്വീറ്റ് ചെയ്തു.2021-ലെ സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 28 ശതമാനം വോട്ട് വിഹിതം നേടി രണ്ടാമത്തെ വലിയ പാർട്ടിയായി എഎപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കോൺഗ്രസിനെ പിന്തള്ളിയായിരുന്നു ഈ നേട്ടം.
ഗുജറാത്തിനു മുൻപ് ഡൽഹി, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ എഎപി സാന്നിധ്യം അറിയിച്ചിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി രണ്ട് സീറ്റുകളും 6.77 ശതമാനം വോട്ട് വിഹിതവും നേടിയിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ, 117 അസംബ്ലി സീറ്റുകളിൽ 92ലും പാർട്ടി വിജയിക്കുകയും 42.01 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ എഎപി അധികാരത്തിലുമെത്തി.ചരിത്രത്തിൽ ആദ്യമായി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ചും ആം ആദ്മി പാർട്ടി മുന്നേറി. ആപ്പിന്റെ മുന്നേറ്റത്തിൽ പതിനഞ്ചു വർഷമായി മുൻസിപ്പൽ കോർപറേഷൻ ഭരിച്ച ബിജെപിയ്ക്ക് അടിതെറ്റി. 250 വാർഡുകളിൽ 134 ഇടത്ത് ആം ആദ്മി പാർട്ടി വിജയിച്ചപ്പോൾ ബിജെപിയ്ക്ക് നേടാനായത് 103 വാർഡുകളാണ്. തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രമാണ് സ്വന്തമാക്കാനായത്. കെജ്രിവാളിന്റെയും സംഘത്തിന്റെയും മുന്നേറ്റത്തിൽ ബിജെപിയ്ക്കും കോൺഗ്രസിനും ഉണ്ടായത് കനത്ത തിരിച്ചടിയാണ്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആംആദ്മിയും ബിജെപിയും ഒപ്പത്തിന് ഒപ്പമായിരുന്നുവെങ്കിൽ വോട്ടെണ്ണൽ പുരോഗമിക്കും തോറും കെജ്‌രിവാളും കൂട്ടരും ലീഡ് ഉയർത്തുകയായിരുന്നു. ഡൽഹിയിലെ വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയവർക്കാണ് അവർ വോട്ട് ചെയ്തതെന്നും ആയിരുന്നു ആം ആദ്മിയുടെ പ്രതികരണം.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആംആദ്മിയും ബിജെപിയും ഒപ്പത്തിന് ഒപ്പമായിരുന്നുവെങ്കിൽ വോട്ടെണ്ണൽ പുരോഗമിക്കും തോറും കെജ്‌രിവാളും കൂട്ടരും ലീഡ് ഉയർത്തുകയായിരുന്നു. ഡൽഹിയിലെ വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയവർക്കാണ് അവർ വോട്ട് ചെയ്തതെന്നും ആയിരുന്നു ആം ആദ്മിയുടെ പ്രതികരണം.