പ്രധാന വാര്‍ത്തകള്‍
ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും
അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1.92 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര പട്ടേൽ ഘാട്ലോഡിയ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
ഡിസംബർ 12 തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
182 അംഗ നിയമസഭയിൽ 156 സീറ്റുകളാണ് ബിജെപി നേടിയത്. ഇത് തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്. 2017ൽ 77 സീറ്റുകൾ നേടിയ കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.