കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്ഡിസംബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം
2023-ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ ജനുവരി 1 കൂടാതെ തുടര്‍ന്നു വരുന്ന 3 യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 ) 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നേരത്തേ സ്വീകരിക്കുമെങ്കിലും അപേക്ഷകര്‍ക്കു 18 വയസ് പൂര്‍ത്തിയാകുന്നതനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കൂ.
ഇതോടൊപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികളും നടന്നുവരുന്നുണ്ട്. ജില്ലയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച വരുടെ എണ്ണം 56.06 ശതമാനമായി.
തിരഞ്ഞെടുപ്പു കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ്, VOTER HELPLINE APP (V.H.A), എന്നീ സംവിധാനങ്ങള്‍ക്ക് പുറമെ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം 6 ബി സമര്‍പ്പിച്ചും വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലൂടനീളം പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ അവസരം എല്ലാ ജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.