കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു.പൂപ്പാറ കാവുംഭാഗത്ത് കണ്ണാറയില്‍ രഘുനാഥ് ചന്ദ്രന്‍പിള്ളയാണ് അറസ്റ്റിലായത്.അയ്യപ്പന്‍കോവില്‍ ആനക്കുഴി സ്വദേശി കല്ലുതേക്ക് വീട്ടില്‍ വിഷ്ണു മോഹന്റെ പക്കല്‍നിന്ന് പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ വിഷ്ണു മോഹന്‍ പണം തിരികെ ചോദിച്ചെങ്കിലും രണ്ടു മാസത്തിനകം നല്‍കാമെന്ന് പറഞ്ഞ് രഘുനാഥ് ഒഴിഞ്ഞുമാറി. തുടര്‍ന്നും നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും മടക്കിനല്‍കിയില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.സ്റ്റേഷനറി വ്യാപാരിയായ രഘുനാഥിനെ ഉപ്പുതറ സി.ഐയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു രഘുനാഥ്. സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നാണ് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പറയുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.