പ്രധാന വാര്‍ത്തകള്‍
ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം കാളിയാര്‍ തോപ്പില്‍ സരിന്‍ എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് ഇയാളുടെ ഭാര്യ അശ്വതിയെ (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അന്നേ ദിവസം വണ്ണപ്പുറം അമ്ബലപ്പടിയില്‍ വച്ച് ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. തുടര്‍ന്നാണ് അശ്വതി ജീവനൊടുക്കിയത്.ഇയാളുടെ ഉപദ്രവം കാരണം പരാതിയെ തുടര്‍ന്ന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് അശ്വതി മരിച്ചത്. കാളിയാര്‍ എസ്.എച്ച്.ഒ എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.