പ്രധാന വാര്‍ത്തകള്‍
സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോര്‍ പണിമുടക്കി വഴിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്‌ചയായിട്ടും നടപടിയില്ല
കുഞ്ചിത്തണ്ണി: ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോര്‍ പണിമുടക്കി വഴിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്‌ചയായിട്ടും നടപടിയില്ല.കുഞ്ചിത്തണ്ണി- ആനച്ചാല്‍ റോഡില്‍ ആഡിറ്റിലാണ് ഈ വാഹനം കിടക്കുന്നത്.
കുഞ്ചിത്തണ്ണി, പവര്‍ഹൗസ്, ആനച്ചാല്‍ തുടങ്ങിയ പ്രദേശത്തേക്ക് തിരിയുന്ന മൂന്നും കൂടിയ കവലയിലാണ് വാഹനം തകരാറിലായി കിടക്കുന്നത്. ഏറെ വാഹനത്തിരക്കുള്ളതും അമിതവേഗതയില്‍ ചെറുതും വലുതുമായ വാഹനം ഓടിയെത്തുന്ന സ്‌ഥലവുമാണിവിടം.
തകരാറിലായി കിടക്കുന്ന സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോര്‍ വാഹനത്തിനുള്ളില്‍ നിരവധി നിത്യോപയോഗ സാധനങ്ങളുണ്ട്.
ഈ സാഹചര്യത്തില്‍ അപകടമേഖലയില്‍നിന്നും വാഹനം മാറ്റിയിടുകയും നിത്യോപയോഗസാധനങ്ങള്‍ സ്‌റ്റോറിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.