ഹിമാചൽ പ്രദേശിലും ഇന്ന് ജനവിധി
ഹിമാചൽ പ്രദേശിൽ ഇന്നാണ് വോട്ടെണ്ണൽ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും
68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.ഉപതെരഞ്ഞെടുപ്പ് നടന്ന യുപി മെയിൻപുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും .മുലായംസിങ് യാദവിന്‍റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരിയില്‍ അഖിലേഷിന്‍റെ ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാർത്ഥി. യുപിയിലെ രാംപൂർ,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങൾ .എസ് പി എംഎൽഎ അസംഖാൻ , ബിജെപി എംഎൽഎ വിക്രം സിങ് സൈനി എന്നിവർ കേസുകളിൽപ്പെട്ട് അയോഗ്യരായ സാഹചര്യത്തിലാണ് യുപിയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.