പ്രധാന വാര്‍ത്തകള്‍
ഇനി അപകടകേന്ദ്രങ്ങള്‍ മുൻകൂട്ടി അറിയാം; ഓണ്‍ലൈന്‍ മാപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
ഒറ്റപ്പാലം: സംസ്ഥാനത്തെ പ്രധാന റോഡുകളിലെ സ്ഥിരം അപകട സ്ഥലങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ ഭൂപടവുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ 3,117 അപകട സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് വഴി തിരിച്ചറിയാനാകും. അപകടസ്ഥലങ്ങളെക്കുറിച്ച് വകുപ്പ് നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് ഭൂപടം തയ്യാറാക്കുന്നത്.
അപകടങ്ങളുടെ തോത് അനുസരിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. അപകട കേന്ദ്രങ്ങളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്.
ഏറ്റവും അപകടങ്ങള്‍ കൂടിയയിടം (ഹൈ റിസ്‌ക്ക്), മാസത്തിൽ 10 ൽ കുറയാത്ത അപകടങ്ങൾ (മോഡറേറ്റ് റിസ്‌ക്ക്), അഞ്ച് അപകടങ്ങൾ വരെ (ലോ റിസ്‌ക്ക്) എന്നീ കേന്ദ്രങ്ങളാണ് മാപ്പില്‍ ഉള്ളത്. ദേശീയ, സംസ്ഥാന പാതകൾ, പ്രധാന ജില്ലാ റോഡുകൾ, മറ്റ് റോഡുകൾ എന്നിവയിലെ അപകടങ്ങളും ഭൂപടത്തിലുണ്ട്.