പ്രധാന വാര്‍ത്തകള്‍
21 കാരിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മൂവാറ്റുപുഴ: 21 കാരിയെ പോത്താനിക്കാട് കാവക്കാട് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിനി റെയ്‌നിയാണ് മരണപ്പെട്ടത്. മാതാവും സഹോദരനും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടിക്കും ജോലി തരപ്പെടുത്താന്‍ സഹോദരന്‍ നീക്കം നടത്തിവരികയായിരുന്നു.ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം ജോലി കഴിഞ്ഞ് മാതാവ് എത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സമീപത്ത് മൊബൈല്‍ ഫോണും കാണപ്പെട്ടു. മൊബൈലില്‍ ആരോടൊ സംസാരിച്ച ശേഷമുള്ള മാനസീകാവസ്ഥയിലാവാം യുവതി ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. കാവക്കാട്ടെ വിട്ടില്‍ കുടുംബം താമസിനെത്തിയിട്ട് 3 ദിവസമേ ആയിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോത്താനിക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.