സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ, അനധികൃത, നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നടത്തുന്നതാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ: എം ജെ ജേക്കബും അറിയിച്ചു
സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിൻവാതിൽ, അനധികൃത, നിയമവിരുദ്ധ നിയമനങ്ങൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നടത്തുന്നതാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ: എം ജെ ജേക്കബും അറിയിച്ചു.
സർക്കാർ നിയമനങ്ങളിൽ സിപിഎമ്മിന്റെ അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക താൽക്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക പി എസ് സി രാഷ്ട്രീയ വൽക്കരിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള 295ഉം എസ്. ടി ആശുപതിയിലേക്കുള്ള 9 നിയമങ്ങളിലേക്കായും ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് പാർലിമെന്ററി പാർട്ടി ലീഡർ ജില്ലാ സെക്രട്ടറിക്ക് നൽകിയിരിക്കുന്ന കത്തിൽ നിന്നും കേരളത്തിൽ നടക്കുന്ന അനധികൃത നിയമനത്തിന്റെ വ്യാപ്തി വ്യക്തമാണ്. നിയമന കാര്യത്തിൽ സിപിഎം ഓഫീസുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങൾ പ്രവർത്തിക്കുകയാണ്. തൊഴിലിനു വേണ്ടി പരീക്ഷ എഴുതിയും അഭിമുഖത്തിന് ഹാജരായും നടക്കുന്ന പാവങ്ങളെ വഞ്ചിച്ചു കൊണ്ട് നിയമനം ലോക്കൽ കമ്മിറ്റികൾ വീതം വയ്ക്കുന്നു. ഡിസംബർ എട്ടിന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ധർണ്ണ അഡ്വ ഫ്രാൻസിസ് ജോർജ് എക്സ് എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സിപി മാത്യു മുഖ്യപ്രഭാഷണം നടത്തും. അഡ്വ എസ് അശോകൻ അഡ്വ ഇ എം അഗസ്തി എക്സ് എംഎൽഎ, റോയി കെ പൗലോസ് കെ എം എ ഷുക്കൂർ ജോയ് തോമസ് സുരേഷ് ബാബു അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ മാർട്ടിൻ മാണി രാജു മുണ്ടയ്ക്കാട്ട് അഡ്വ പി കെ ശിവദാസ്, അഡ്വ ജോസഫ് ജോൺ ടി എസ് ഷംസുദ്ദീൻ എൻ ഐ ബെന്നി എന്നിവർ സംസാരിക്കും.