വാഹന പരിശോധനക്കിടെ നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കഞ്ചാവും കഠാരയും കണ്ടെടുത്തു
തൊടുപുഴ: വാഹന പരിശോധനക്കിടെ നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കഞ്ചാവും കഠാരയും കണ്ടെടുത്തു.പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന്‍ (33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), മണ്ണാര്‍കാട് കുമരമ്ബത്തൂര്‍ അക്കിപാടം ബംഗ്ലാവ് പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ക്രിമിനല്‍ സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ സാവിച്ചന്‍ മാത്യു, ദേവദാസ്, ജയരാജ്, സുബൈര്‍, അനൂപ്, ദിലീപ്, സുമേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അപര്‍ണ്ണ ശശി, സിന്ധു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.