പ്രധാന വാര്‍ത്തകള്‍
കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് മരണംവരെ ജീവപര്യന്തം
കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് മരണം വരെ ജയില്‍ശിക്ഷ. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കാണ് മരണംവരെ ജീവപര്യന്തം. 1,65,000 രൂപവീതം പിഴയും നല്‍കണം, പിഴത്തുക യുവതിയുടെ കുടുംബത്തിന്. തിരുവനന്തപുരം അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. 2018 മാര്‍ച്ച് 14നാണ് ആയൂര്‍വേദ ചികിത്സക്കായെത്തിയ ലാത്വിന്‍ യുവതി കൊല്ലപ്പെട്ടത്. ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത് 37 ദിവസം കഴിഞ്ഞ്. കൊലക്കുറ്റം, കൂട്ട ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍, ലഹരി മരുന്നു നല്‍കി ഉപദ്രവം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.