പ്രധാന വാര്‍ത്തകള്‍
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ നാലു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു
എലിക്കുളം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ മഞ്ചക്കുഴി കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ നാലു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.കോതമംഗലം പിണ്ടിമന സ്വദേശികളായ ശശി (52), ബിജു(42), സിജു(40), അഭിനവ്(ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്മൂന്നിനായിരുന്നു അപകടം.