പ്രധാന വാര്‍ത്തകള്‍
ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നടപ്പാക്കും: വ്യവസായ മന്ത്രി
തിരുവനന്തപുരം: ‘മെയ്ഡ് ഇൻ കേരള’ എന്ന കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം.
പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.