മോട്ടോര്‍ വാഹന വകുപ്പ്:പരാതി പരിഹാര അദാലത്ത് ഡിസംബർ 16ന്
മോട്ടോര്‍ വാഹന വകുപ്പ്:പരാതി പരിഹാര അദാലത്ത് ഡിസംബർ 16ന്
ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി ജില്ലയിലെ ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, വണ്ടിപ്പെരിയാര്‍ എന്നീ ഓഫീസുകള്‍ സംയുക്തമായി ഡിസംബർ 16 ന് ചെറുതോണി ടൗണ്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പരാതി പരിഹാര അദാലത്ത് നടത്തും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ ഓഫീസുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന പരാതികള്‍ തപാല്‍ മുഖേനയോ നേരിട്ടോ ഡിസംബർ 10 ന് മുന്‍പായി ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കണം. അദാലത്തില്‍ വകുപ്പ് മന്ത്രി പരാതികള്‍ നേരിട്ട് കേള്‍ക്കും. നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങി വന്നിട്ടുള്ള ആര്.സി, ലൈസന്‍സുകള്‍ എന്നിവ നേരിട്ട് ലഭിക്കുന്നതിനായി മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുമായി നേരിട്ട് എത്തണമെന്ന് അറിയിച്ചു.. ഫോണ്‍ : ഓഫീസ്: 04862-232244,