‘ക്വിസ് പ്രസ് 2022’ദക്ഷിണമേഖലാ മത്സരം ഇന്ന് (06)

‘അറിവാണ് ലഹരി’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ക്വിസ് പ്രസ് 2022’ പ്രശ്നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരം ഡിസംബര്‍ 6 ന് രാവിലെ 11ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതീ വിദ്യാലയത്തില്‍ എ.ഡി.ജി.പി. എം. ആര്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. സരസ്വതീവിദ്യാലയം ചെയര്‍മാന്‍ ഡോ. ജി. രാജ്മോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു മുഖ്യ പ്രഭാഷണം നടത്തും.
സരസ്വതീവിദ്യാലയ പ്രിന്‍സിപ്പല്‍ ഷൈലജ ഒ.ആര്‍., കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്.രാജേഷ്, കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, അസി. സെക്രട്ടറി പി.കെ. വേലായുധന്‍ എന്നിവര്‍ സംസാരിക്കും. സരസ്വതീ വിദ്യാലയ ചെയര്‍മാന്‍ ഡോ. ജി. രാജ് മോഹന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ദേവി മോഹന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ക്വിസ് പ്രസ് 2022 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി ബോധവത്കരണ ക്ലാസും ഫോട്ടോ പ്രദര്‍ശനവും പ്രശസ്ത ചലച്ചിത്ര താരം മധുപാല്‍ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി.സുനില്‍ കുമാര്‍ ലഹരി വിരുദ്ധ ക്ലാസ് നയിക്കും.
ക്വിസ് പ്രസ് ദക്ഷിണ മേഖല മത്സരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഹയര്‍സെക്കന്‍ഡറി, കോളജ് ടീമുകള്‍ ചൊവ്വാഴ്ച രാവിലെ 8.30 ന് മുമ്പ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ എത്തിച്ചേരണം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ടീമുകള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ പങ്കെടുക്കാം. സ്റ്റുഡന്റ് ഐഡി കാര്‍ഡും പകര്‍പ്പും കയ്യില്‍ കരുതുക. 26 നു നടക്കുന്ന ഫൈനലിലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും ലഭിക്കും. കൂടാതെ 50,000, 10,000, 5000 രൂപയുടെ സമ്മാനങ്ങളുമുണ്ട്.