പ്രധാന വാര്‍ത്തകള്‍
വെള്ളാപ്പ് വയലോടിയില്‍ യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍ (കാസര്‍കോട്) : വെള്ളാപ്പ് വയലോടിയില്‍ യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വയലോടിയിലെ കൃഷ്ണന്‍്റെ മകന്‍ പ്രിയേഷ് (കുട്ടന്‍ -35) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം.ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറാണ്. പാന്റ്സ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദേഹമാസകലം ചെളിപുരണ്ടിട്ടുണ്ട്.നിര്‍ത്തിയിട്ട ബൈക്കിന് സമീപമാണ് മൃതദേഹം കിടന്നത്. ബൈക്കിന്റെ സീറ്റിന്റെ മധ്യഭാഗത്തും ചെളിയുണ്ട്. രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.ബൈക്കിനരികെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ രാത്രി ഒന്‍പതരയോടെ ഫോണ്‍ കോള്‍ വന്നാണ് പ്രിയേഷ് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോണ്‍ പൊലിസ് കണ്ടെടുത്തു.