പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ 100 ബെഡ്ഡുകളുടെESIആശുപത്രിക്ക് അനുമതി

കട്ടപ്പന: കട്ടപ്പന നിർമല സിറ്റിയിൽ ആശുപത്രി തുടങ്ങുന്നതിന് നാലേക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട് . ഈ ഭൂമി ഇഎസ്ഐ കോർപ്പറേഷന് കൈമാറിയ ശേഷം 2023 പദ്ധതിയുടെ തറക്കല്ലിടും . രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യപ്പെടുന്നത്. തൊഴിലാളികൾക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുവാൻ ആശുപത്രി ഏറെ പ്രയോജനം ചെയ്യും.കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന ഇഎസ്ഐ ബോർഡ് യോഗത്തിലാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ആവശ്യപ്രകാരം ആശുപത്രിക്ക് അന്തിമനുമതി നൽകിയത്.