തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിൽ പെട്ട ആളുകൾ പിടിയിൽ


തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തെ വത്തലഗുണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള രണ്ട് പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന് തമിഴ്നാട് പോലീസ് അന്വേഷണസംഘം മനസ്സിലാക്കി, അതിർത്തി ജില്ലയായതിനാൽ തമിഴ്നാട് പോലീസ് പ്രതികളെ പിടികൂടുന്നതിനായി കട്ടപ്പന ഡിവൈഎസ്പിയുടെ സഹായം തേടി ഡിവൈഎസ്പി യുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം വണ്ടൻമേട് ഭാഗത്തു നിന്നും സതീഷ് എന്ന പ്രതിയെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പിടിച്ചുപറിച്ച സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയത് മധുര സ്വദേശിയായ വിഘ്നേശ് എന്ന വേക്തി ആണെന്ന് മനസ്സിലാക്കി ടിയാനെ കട്ടപ്പന ഭാഗത്ത് നിന്നും 01/12/2022 ൽ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി ഈ പ്രതി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിഞ്ഞ ആളാണ് ഈ സമയത്താണ് വിവിധ കേസുകളിൽ ജയിലിൽ കിടന്നിരുന്ന പ്രതികൾ എല്ലാരും പരിചയപ്പെടുന്നത് അവിടെ വെച്ച് ആണ് തമിഴ്നാട്ടിൽ മാല പറിക്കുവാൻ സംഘം തീരുമാനിച്ചത് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾക്ക് താമസ സൗകര്യം മറ്റും ഒരുക്കി നൽകിയതും ഇന്ന് പിടികൂടിയ വിഗ്നേഷ് എന്ന വേക്തി ആണ്