കട്ടപ്പന മേട്ടുകുഴി ശ്രീ നാരായണ സംസ് കാരിക സമിതി അഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം ഡിസംബർ നലിന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു


കട്ടപ്പന. മേട്ടുകുഴി ശ്രീ നാരായണ സംസ് കാരിക സമിതി അഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം ഡിസംബർ നലിന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച നലിന് ശിവഗിരി മഠം ഗുരുപ്രകാശം സ്വാമികളുടെ നേതൃത്വത്തിൽ പ്രതിഷ്ഠ വാർഷികആഘോഷ ജപയജ്ഞവും സമൂഹരാധനയും നടക്കും. വൈകുന്നേരം 7 ന് മേട്ടുകുഴിയിൽ പ്രതിഷ്ഠ വാർഷിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റ്യൻ ഉൽഘാടനം ചെയ്യും. എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗത്തിൽ അധ്യഷത വഹിക്കും.,
വൈസ് പ്രസിഡന്റ് വിധു എ സോമൻ പ്രതിഷ്ഠ ദിന സന്ദേശം നൽകും. പി അർ മുരളിധരൻ മുഖ്യ സന്ദേശം നൽകും. സന്തോഷ് ചാളനാട്ടു, പി കെ വിജയൻ, അജേഷ് ചാഞ്ചനിക്കൽ, പി. ഡി ബിനു, ജഗദിഷ് ശാന്തി, ഫാ. വിൽഫിച്ചൻ തേക്കെവയലിൽ, തങ്കച്ചൻ പുരയിടത്തിൽ കെ അർ ശശി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് അന്നദാനവും കലാപരിപാടികളും നടക്കും.