കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കേരളോത്സവം 2,3 തീയതികളിൽ കട്ടപ്പനയിൽ നടക്കും


കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കേരളോത്സവം 2,3 തീയതികളിൽ കട്ടപ്പനയിൽ നടക്കും. രണ്ടാം തീയതി രാവിലെ 9 മണിക്ക് കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും ടൗൺഹാളിലേക്ക് സാംസ്കാരിക റാലിയും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. കലാകായിക മത്സരങ്ങൾ എം.എം മണി എം.എൽ.എയും കായിക മത്സരങ്ങൾ വാഴൂർ സോമൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി മനോജ് അധ്യക്ഷത വഹിക്കും. തുടർന്ന് ടൗൺഹാളിൽ രണ്ടുദിവസങ്ങളിലായി കലാ മത്സരങ്ങൾ നടക്കും. വോളിബോൾ മത്സരം വെള്ളയാംകുടി യുവാ ക്ലബ്ബ് വോളിബോൾ ഗ്രൗണ്ടിലും,ക്രിക്കറ്റ് മത്സരം കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിലും, ബാഡ്മിൻ്റൺ മത്സരം യൂത്ത് യുണൈറ്റഡ് ക്ലബ്ബ് കോർട്ടിലും,അത് ലറ്റിക്സ് മത്സരങ്ങളും ഫുട്ബോൾ മത്സരവും മേരികുളം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.