കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

കട്ടപ്പന. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ginal mmi : 092/2022) പാർട്ട് (വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40 ഒഴിവിലേയ്ക്കുളള നിയമനം) (കാറ്റഗറി നമ്പർ : 093/2022) Part II എന്നീ തസ്തികകളു 19/11/2022 തീയതിയിൽ പ്രസിദ്ധീകരിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഇടുക്കി ജില്ലയിൽ കാൽ വര മൗണ്ടിലുള്ള കാൽവരി എച്ച്.എസ് ഗ്രൗണ്ടിൽ വച്ച് 2022 ഡിസംബർ 2,3,6,7 തീയതികളിലായി രാവിലെ 06.00 മണി മുതൽ നടത്തുന്നതാണ്. ശാരീരിക അളവെടുപ്പിലും കായികക്ഷമതാപരീക്ഷയിലും വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള വൺടൈം വേരിഫിക്കേഷൻ അന്നേ ദിവസം തന്നെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്ക ജില്ലാ ഓഫീസ്, കട്ടപ്പനയിൽ വച്ച് നടത്തുന്നതാണ്. ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാ ത്ഥികൾ തങ്ങളുടെ വൺടൈം രജിസ്ട്രേഷൻ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ജനനത്തീയതി, നിശ്ചിത യോഗ്യത, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്ന പ്രകാരമുള്ളത്), കമ്മീഷൻ അംഗീകരിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിതസമയത്തും തീയതിയിലും മേൽ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങൾക്കായി പട്ടിക വർഗ്ഗവികസന വകുപ്പ് ഓഫീസുമായ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കണമെന്ന്
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസർ അറിയിച്ചു