വിപണിയിൽ നക്ഷത്രത്തിളക്കം

തൊടുപുഴ: ക്രിസ്മസ് കാലം ഇങ്ങെത്തിയതോടെ നഗരവീഥികളില്‍ നക്ഷത്രദീപങ്ങള്‍ മിഴി തുറന്നു. പല വര്‍ണങ്ങളില്‍, ഡിസൈനുകളില്‍, രൂപങ്ങളില്‍ നക്ഷത്രങ്ങള്‍ എത്തിത്തുടങ്ങി.എല്‍.ഇ.ഡി, പേപ്പര്‍ നക്ഷത്രങ്ങളാണ് മുഖ്യാകര്‍ഷണം. 100 മുതല്‍ 500 രൂപ വരെയുള്ള പേപ്പര്‍ നക്ഷത്രങ്ങളുമുണ്ട്. പുല്‍ക്കൂടുകളില്‍ തൂക്കുന്ന ചെറിയ നക്ഷത്രങ്ങള്‍ 10 രൂപ മുതല്‍ ലഭ്യമാണ്. എല്‍.ഇ.ഡിക്ക് 200-1000 രൂപ വരെയാണ് വില. ക്രിസ്മസ് രാവുകളെ വര്‍ണാഭമാക്കുന്ന എല്‍.ഇ.ഡി മാല ബള്‍ബുകള്‍ 150 രൂപ മുതല്‍ നിരക്കില്‍ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം എത്തിക്കഴിഞ്ഞു. തടിയിലും ചൂരലിലും തീര്‍ത്ത പുല്‍ക്കൂടുകളും വിപണിയിലുണ്ട്. ചൂരല്‍ കൊണ്ടുള്ള പുല്‍ക്കൂട് 700 രൂപ മുതല്‍ ലഭ്യമാണ്. തടികൊണ്ടുള്ള പുല്‍ക്കൂടിന് 500 രൂപ മുതലാണ് വില. രണ്ടടി മുതല്‍ 10 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകളും വില്‍പനക്കുണ്ട്. കോവിഡ് പ്രതിസന്ധികള്‍ ഒഴിഞ്ഞതിനാല്‍ ഇത്തവണ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. ഡിസംബര്‍ ആദ്യവാരത്തോടെ കൂടുതല്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.