ലോകകപ്പില്‍ കളിക്കാനും കപ്പ് സ്വന്തമാക്കാനും ടീം ഇല്ലെങ്കിലും മുന്‍ കൂട്ടി ഇടുക്കിയില്‍ കപ്പെത്തി.രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ് ലോകകപ്പ് ഇടം പിടിച്ചിരിക്കുന്നത്

നെടുങ്കണ്ടം: ലോകകപ്പില്‍ കളിക്കാനും കപ്പ് സ്വന്തമാക്കാനും ടീം ഇല്ലെങ്കിലും മുന്‍ കൂട്ടി ഇടുക്കിയില്‍ കപ്പെത്തി.രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ് ലോകകപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് നിര്‍മിച്ചതാണ്. ഇരുമ്ബ് ഫ്രെയിം നിര്‍മിച്ച് അതിന് മീതെ സിമന്‍റ് പൊതിഞ്ഞിരിക്കുകയാണ്. ഒരാഴ്ചയെടുത്തു നിര്‍മാണത്തിന്. ഒരടി ഉയരത്തില്‍ സ്റ്റാന്‍ഡ് നിര്‍മിച്ച് അതിന് മീതേയാണ് മാതൃക സൃഷ്ടിച്ചത്. പതിനായിരത്തിലധികം രൂപ ചെലവായതായും അദ്ദേഹം പറഞ്ഞു.രണ്ട് മാസം മുമ്ബ് വിമാനം നിര്‍മിച്ച് ശ്രദ്ധ നേടിയിരുന്നു. റോഡരികില്‍ വീട്ടുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ കപ്പ് കാണാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഫാന്‍സുകാരോ ഏതെങ്കിലും സ്ഥാപനക്കാരോ വാങ്ങിക്കൊണ്ടു പോകുന്നതുവരെ ഇത് വീട്ടുമുറ്റത്ത് സൂക്ഷിക്കുമെന്നും പ്രിന്‍സ് പറഞ്ഞു. തേര്‍ഡ് ക്യാമ്ബില്‍ വെല്‍ഡിങ് വര്‍ക് ഷോപ്പുടമയാണ്. ഭാര്യ രജിമോള്‍ ഉടുമ്ബന്‍ചോല പഞ്ചായത്ത് വി.ഇ.ഒയാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഭുവന, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പ്രപഞ്ച് എന്നിവരാണ് മക്കള്‍.