നാട്ടുവാര്‍ത്തകള്‍
തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് 19ന്
ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി 06/08/2010ന് പുറപ്പെടുവിച്ച ഉത്തരവില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ഏകാംഗ കമ്മിറ്റിയായി നിയമിക്കപ്പെട്ട ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെ ഏപ്രില്‍ 19-ന് സിറ്റിംഗ് നടത്തും.
രാവിലെ 10.30-ന് തേക്കടിയിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പെരിയാര്‍ ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട് ക്ലെയിം ഉള്ളവര്‍ക്ക് തെളിവുകള്‍ സഹിതം ഹാജരായി അപേക്ഷ സമര്‍പ്പിക്കാം.