പ്രധാന വാര്‍ത്തകള്‍
‘മെസേജ് യുവർസെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.
കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മെസേജ് യുവർസെൽഫ് ഫീച്ചർ ലഭ്യമാവും. കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.