ദുരന്ത മുന്നൊരുക്ക പരിശീലനം:ജില്ലാതല ഉദ്ഘാടനം 30 ന്
ജില്ലയിലെ സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ദുരന്ത പ്രതികരണ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30 ബുധനാഴ്ച 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളിലൂടെ ജില്ലയിലെ 1000 സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം ലഭിക്കുന്ന സന്നദ്ധസേന പ്രവര്‍ത്തകര്‍ പഞ്ചായത്ത് – മുനിസിപ്പലിറ്റികളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ജില്ലാതല ഉദ്ഘാടനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പരിശീലന പരിപാടികള്‍ നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അതത് ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.