പ്രധാന വാര്‍ത്തകള്‍
ജെ.സി.ഐ അരിക്കുഴ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അരികുഴ ജേസീ ഭവനില്‍ നടത്തി

അരിക്കുഴ: ജെ.സി.ഐ അരിക്കുഴ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അരികുഴ ജേസീ ഭവനില്‍ നടത്തി.പുതിയ പ്രസിഡന്റായി അഖില്‍ സുഭാഷ് ചുമതലയേറ്റു.മുന്‍ സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സോണ്‍ വൈസ് പ്രസിഡന്റ് എബി ജെയിംസ് നിര്‍വ്വഹിച്ചു.യുവാക്കള്‍ക്ക് വേണ്ടി നടത്തുന്ന സ്‌കില്‍ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം അരുണ്‍ ജോസ് നിര്‍വഹിച്ചു.അജോ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബാബു പള്ളിപ്പാട്ട്,സെക്രട്ടറി സുജിത്ത് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.ജെ.സി. ഐ. അരിക്കുഴ മുന്‍ പ്രസിഡന്റുമാരായ സുരേഷ് ബാബു, പ്രീതിമാന്‍ എം.കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി