പ്രധാന വാര്‍ത്തകള്‍
അന്താരാഷ്ട്ര ലഹരികടത്ത് സംഘത്തിലെ 49 പേര് അറസ്റ്റില്‍. സംഘത്തില്‍ നിന്ന് 30 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു

യുഎഇ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ യൂറോ പോള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ്.
സൂപ്പര്‍ കാര്‍ട്ടല്‍ എന്നറിയപ്പെടുന്ന സംഘത്തിലെ 49 പേരാണ് യുഎഇ, സ്പെയ്ന്‍, ഫ്രാന്‍സ്, ബെല്‍ജിയം ,നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് പിടിയിലായത്. സംഘത്തിലെ പ്രധാന കണ്ണികളായ ആറുപേര്‍ ദുബൈയില്‍ അറസ്റ്റിലായി. ഇവര്‍ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.