ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് രാജ്യത്തേയ്ക്ക് ഒഴുകുന്നു. ഇതോട പരിശോധന ശക്തമാക്കി

മുംബൈ: ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് രാജ്യത്തേയ്ക്ക് ഒഴുകുന്നു. ഇതോട പരിശോധന ശക്തമാക്കി. 20 ലക്ഷം രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ദിന്‍ദോഷിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ ഇയാള്‍ നഗരത്തില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തി വരുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ കച്ചവടത്തിനായി മയക്കുമരുന്നുമായി പോകും വഴിയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം 40 കോടി രൂപ വിലമതിക്കുന്ന 8 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് രണ്ട് വിദേശികളില്‍ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ലഗേജിനുള്ളില്‍ ഒളിപ്പിച്ചാണ് ഇരുവരും ഹെറോയിന്‍ കടത്തിയത്.