കൊല വിളി നിലക്കുന്നില്ല; 11 മാസത്തിനിടെ 16 കൊലപാതകങ്ങൾ

തൊടുപുഴ: ജില്ലയെ നടുക്കി കൊലപാതങ്ങള്‍ ആവര്‍ത്തിക്കുന്നു. നാരകക്കാനത്ത് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതും മൂന്നാറില്‍ ആനപ്പാപ്പാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഈവര്‍ഷം പതിനാറോളം കൊലപാതകങ്ങളാണ് ജില്ലയില്‍ നടന്നത്. ആദ്യ അഞ്ചുമാസത്തില്‍തന്നെ 10 കൊലപാതകങ്ങള്‍ നടന്നു. പ്രതികളെ പൊലീസിന് ഉടന്‍ പിടികൂടാനായെങ്കിലും കൊലപാതകങ്ങള്‍ പലതും നാടിനെ ഞെട്ടിക്കുന്ന സംഭവങ്ങളായി മാറുകയായിരുന്നു. 2020ല്‍ 26ഉം 2021ല്‍ 15ഉം കൊലപാതകങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ ജില്ലയില്‍ 30 കൊലപാതക ശ്രമങ്ങളും 2021ല്‍ 42 ശ്രമങ്ങളും നടന്നു. കഴിഞ്ഞ 23നാണ് നാരകക്കാനം കുമ്ബിടിയാങ്കല്‍ ചിന്നമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. പാചകവാതകത്തിന് തീപിടിച്ച് വെന്തു് മരിക്കുകയായിരുന്നെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ ചിന്നമ്മയുടെ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസാണ് (സജി) പിടിയിലായത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ആനസവാരി കേന്ദ്രത്തില്‍ പാപ്പാന്മാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി വിമല്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആനയുടെ രണ്ടാംപാപ്പാനായ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസമാണ് വണ്ണപ്പുറം ചീങ്കല്‍ സിറ്റിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ആയല്‍വാസി വെട്ടിക്കൊന്നത്. ചീങ്കല്‍ സിറ്റി മാനങ്കുടിയില്‍ ജോബി ബേബിയാണ് മരിച്ചത്. ഒക്ടോബറില്‍ മറയൂര്‍ പെരിയക്കുടിയില്‍ കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശ് കൊല്ലപ്പെട്ടിരുന്നു. രമേശിന്റെ ബന്ധു സുരേഷിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റില്‍ ഉടുമ്ബന്നൂര്‍ മങ്കുഴിയില്‍ നവജാത ശിശുവിനെ മാതാവ് വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ സംഭവവും അരങ്ങേറി. സംഭവത്തില്‍ ഉടുമ്ബന്നൂര്‍ മങ്കുഴി ചരളയില്‍ സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയില്‍ തൊടുപുഴ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ സെലീനയെന്ന സ്ത്രീ മധ്യവയസ്‌കനെ കൊലപ്പെടുത്തി. ഉടുമ്ബന്നൂര്‍ നടുപ്പറമ്ബില്‍ അബ്ദുസ്സലാമാണ് മരിച്ചത്. ഏപ്രില്‍ 27ന് മൂലമറ്റത്ത് തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചതും ജില്ല ഞെട്ടിയ സംഭവമായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം മാവേലി പുത്തന്‍പുരയില്‍ ഫിലിപ് മാര്‍ട്ടിനായിരുന്നു പ്രതി. മാര്‍ച്ച് 18ന് ചീനിക്കുഴിയില്‍ മകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മകനെയും മരുമകളെയും പേരക്കുട്ടികളെയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതും നാടിനെ നടുക്കി. ഇതേമാസം തന്നെ വെങ്ങല്ലൂരില്‍ വീട്ടമ്മയായ കളരിക്കുടിയില്‍ ഹലീമയെ സഹോദരി ഭര്‍ത്താവ് ഷംസുദ്ദീന്‍ വെട്ടിക്കൊന്നു. കഴിഞ്ഞ ജനുവരിയില്‍ പൂച്ചപ്രയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൂച്ചപ്ര ചേലപ്ലാക്കല്‍ സനല്‍ വെട്ടേറ്റ് മരിച്ചു. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നടന്നതും ഈവര്‍ഷം തന്നെയായിരുന്നു. ഓരോമാസവും കൊലപാതകങ്ങള്‍ അരങ്ങേറുന്നത് നാടിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മദ്യലഹരിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പണമിടപാടുകളുമാണ് പല കൊലപാതകങ്ങള്‍ക്കും പിന്നില്‍. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ജില്ല പിന്നിലല്ല. കഴിഞ്ഞ മേയ് വരെയുള്ള കണക്കുകളില്‍ 81 പീഡനക്കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ എട്ട് കവര്‍ച്ച കേസുകളും 57 മോഷണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്