പ്രധാന വാര്‍ത്തകള്‍
2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു

കണ്ണൂര്‍: 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു.
വോട്ടര്‍ പട്ടികയിലെ പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഡിസംബര്‍ എട്ട് വരെ തിരുത്തലുകള്‍ വരുത്താം. നവംബര്‍ ഒമ്ബതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ ആക്ഷേപങ്ങളോ, പുതിയ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ എട്ട് വരെ സ്വീകരിക്കും. നവംബര്‍ 26, 27 ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്ബുകള്‍ സംഘടിപ്പിക്കും. താലൂക്കിലും കലക്ടറേറ്റിലും സജ്ജീകരിച്ച വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പുവരുത്താം.