ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ഇടുക്കി : ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു.
ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ ചില ഫാമുകളില്‍ കഴിഞ്ഞ ദിവസം പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്ബിള്‍ പരിശോധനക്ക് അയച്ചിരുന്നു.
ആഫ്രിക്കന്‍ പന്നിപ്പനി ഇടുക്കി ജില്ലയില്‍ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് പുതിയ ഫാമുകളിലും രോഗബാധ കണ്ടെത്തിയത്. നേരത്തെ കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രോഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ആഫിക്കന്‍ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികള്‍ക്ക് ഇത് മാരകമായ രോഗമാണ്. കൂട്ടത്തോടെ പന്നികള്‍ മരിക്കുന്നതിന് സാധ്യതയുണ്ട്.