ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

കട്ടപ്പന :ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
അയൽവാസിയായ വെട്ടിയാങ്കൽ സജിയെന്ന തോമസാണ് അറസ്റ്റിലായത്.മോഷണശ്രമത്തിനിടെ പ്രതി ചിന്നമ്മയെ ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചു കൊലപെടുത്തുകയായിരുന്നു.കട്ടപ്പന ഡിവൈ. എസ് പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്നാണ് വീട്ടമ്മ മരിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.തുടർന്ന് ശാസ്ത്രീയ പരിശോധനയിൽ ചിന്നമ്മയെ ജീവനോടെയാണ് കത്തിച്ചതെന്നും,തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും വ്യക്തമായിരുന്നു.തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ കുമളിക്ക് സമീപത്ത് വെച്ചാണ് പ്രതി അറസ്റ്റിലായത്.