പ്രധാന വാര്‍ത്തകള്‍
കാർഷിക പ്രതിസന്ധി മറികടക്കണം

തൊടുപുഴ: കാര്‍ഷിക വിളകളുടെ വിലയിടിവു മൂലം കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി മറികടക്കാനും കര്‍ഷക ആത്മഹത്യ തടയാനും,കേന്ദ്ര – കേരള സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി.
തോമസ് ആവശ്യപ്പെട്ടു. ഏലം മുതല്‍ നെല്ല് വരെ കൃഷി ചെയ്യുന്ന, വിവിധ കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ. ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗവണ്‍മെന്റുകള്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുകയും നടപടി സ്വീകരിക്കാനുള്ള അടിയന്തര നീക്കം നടത്തുകയും ചെയ്യണം. അല്ലാത്തപക്ഷം കാര്‍ഷിക മേഖല ഗുരുതരമായ തകര്‍ച്ചയെ നേരിടും.