പ്രധാന വാര്‍ത്തകള്‍
സ്കൂളിൽ കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കുമളി: സ്കൂളിൽ കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി, വാഴത്തോപ്പ് മണിയാറംകുടി, ഈട്ടിക്കൽ, ഷിജി (29)യാണ് അറസ്റ്റിലായത്.
ടൗണിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്.
സ്കൂളിൽ അധ്യായനം നടക്കുന്ന സമയത്ത് എത്തിയ യുവാവ് വിദ്യാർത്ഥിനിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് ക്ലാസ്സിന് പുറത്ത് ഇറക്കുകയായിരുന്നു.മുൻപ് പരിചയക്കാരായ ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
കുമളിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അറസ്റ്റിലായ ഷിജി.