ഭിന്നശേഷി ക്യാമ്പ് സമാപിച്ചു
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൗജന്യ സഹായ ഉപകരണങ്ങള്‍ നല്‍കുന്ന കേന്ദ്ര പദ്ധതിയായ എ.ഡി.ഐ.പിയുടെ കീഴില്‍ നടത്തിയ പ്രാഥമിക സ്‌ക്രീനിങ്ങ് ജില്ലയില്‍ സമാപിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, കുമളി, തൊടുപുഴ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തി. തൊടുപുഴ ലയണ്‍സ് ക്ലബ്ബില്‍ നടത്തിയ ക്യാമ്പ് ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.പി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അദ്ധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ട്രീസാ ജോസ്, വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു.കെ. ജോണ്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഡോ.മാര്‍ട്ടിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ട ക്യാമ്പില്‍ 260 പേരേയും, രണ്ടാം ഘട്ടത്തില്‍ 504 പേരേയും തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ട് മാസങ്ങള്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ. ബിനോയ് പറഞ്ഞു.