പ്രധാന വാര്‍ത്തകള്‍
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കും

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ മദ്രസ്സദ്ധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനു സംസ്ഥാന തലത്തില്‍ വിപുലമായ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം-ഇടുക്കി ജില്ലകളിലെ പ്രതിനിധികളുടെ യോഗം നവംബര്‍ 28, കാലത്ത് 11 ന് എറണാകുളം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. വിവിധ മദ്രസ്സാ ബോര്‍ഡുകളുടെ ജില്ലാ/റെയ്ഞ്ച് തല ഭാരവാഹികളും, മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ഭാരവാഹികള്‍ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.