പ്രധാന വാര്‍ത്തകള്‍
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

വനിതാ ശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. കട്ടപ്പന അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്ടന്‍മേട് പഞ്ചായത്തിന്റെ പരിധിയിലെ അങ്കണവാടികളില്‍ നിലവിലുള്ളതും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിവുള്ളവരായിരിക്കണം ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍. പ്രായം- 18 നും 46 വയസ്സിനുമിടയ്ക്ക്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 19. ഫോണ്‍: 04868 277189