Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്, ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം’; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം



മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് തടയിടാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം. 1960ലെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇതിനുള്ള കരട് തയ്യാറായി. മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവും, ക്രൂരമായി ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം തടവും അടക്കം 61 ഭേദഗതികള്‍ക്കുള്ള കരടാണ് തയ്യാറായിരിക്കുന്നത്. ഫിഷറീസ്, മൃഗസംരക്ഷം, ക്ഷീരവികസന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ കരടില്‍ ഡിസംബര്‍ ഏഴ് വരെ പൊതുജനാഭിപ്രായം തേടുന്നതിനായി പരസ്യമാക്കി.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ ബില്‍ അവതരിപ്പിച്ചേക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.തടവ് ശിക്ഷയും പിഴ തുകയും വര്‍ധിപ്പിക്കുന്നതിനൊപ്പം മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വാറണ്ട് ഇല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിക്കും. 50,000 മുതല്‍ 75,000 വരെയാണ് പിഴയായി നിര്‍ദേശിക്കുന്നത്.

അല്ലെങ്കില്‍ മൃഗത്തിന്റെ വിലയോ മൃഗഡോക്ടറുമായി കൂടിയാലോചിച്ചോ പിഴത്തുക തീരുമാനിക്കാം. മൃഗങ്ങളെ ക്രൂരമായി ഉപദ്രവിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും, മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം വരെ തടവും കരട് ശുപാര്‍ശ ചെയ്യുന്നു. നിയമത്തില്‍ മൃഗങ്ങള്‍ക്ക് അഞ്ച് സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്താനും കരട് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടത് മൃഗങ്ങളുടെ ചുമതലയുള്ള ഓരോ വ്യക്തിയുടെയും കടമയാണെന്നും വ്യക്തമാക്കുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!