പ്രധാന വാര്‍ത്തകള്‍
അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ചു; വിജയ് നായകനാകുന്ന വാരിസിന് നോട്ടീസ്
ചെന്നൈ: വിജയ് നായകനാകുന്ന ‘വാരിസ്’ എന്ന സിനിമയ്ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാരിസ്. വംശ പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.