പ്രധാന വാര്‍ത്തകള്‍
മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണം; കോതിയിൽ സംഘർഷം, അറസ്റ്റ്
കോതി: കോതിയില്‍ അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയാണിപ്പോൾ. ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. ഈ റോഡിലൂടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിക്ക് നേരെ പൊലീസ് മർദ്ദനം ഉണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.