2021 ലെ മികച്ച ക്ഷീരകര്‍ഷകനുള്ള സംസ്‌ഥാന അവാര്‍ഡ് ഉടുമ്പന്നൂർ സ്വദേശിക്ക്
തൊടുപുഴ: 2021 ലെ മികച്ച ക്ഷീരകര്‍ഷകനുള്ള സംസ്‌ഥാന അവാര്‍ഡ് ഉടുമ്പന്നൂർ സ്വദേശി കുറുമുള്ളാനിയില്‍ വീട്ടില്‍ ഷൈന്‍ കെ.വി എന്ന കര്‍ഷകണ് ലഭിച്ചത്.
15 ല്‍ അധികം വര്‍ഷമായി ഷൈന്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉള്‍പ്പെടെ ആകെ 210 കന്നുകാലികളെയാണ് നിലവില്‍ വളര്‍ത്തുന്നത്. 2600 ലിറ്ററോളം പാല്‍ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റ് പാല്‍ ഉല്‌പന്നങ്ങളുടെ വിപണനവും നടത്തുനുണ്ട്. പ്രതിദിനം 45 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനെ ഷൈന്‍ വളര്‍ത്തുന്നുണ്ട്. അവാര്‍ഡിന് അര്‍ഹനായതോടെ ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും ഷൈന് ലഭിക്കും.
പ്രതിദിനം ഉയര്‍ന്ന പാലുല്‌പാദനം ലഭിക്കുന്ന പശുവിനെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. നിലവിലെ പ്രതിദിന പാലുല്‍പാദനം, പശുവിന്റെ ആരോഗ്യ സ്‌ഥിതി, തീറ്റപ്പുല്ല്, ശാസ്‌ത്രീയ പരിപാലന രീതികള്‍, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികള്‍, തീറ്റപ്പുല്‍ കൃഷി, മാലിന്യ സംസ്‌കരണം, പാലുല്‍പന്നങ്ങള്‍, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയില്‍ നിന്നു ലഭിക്കുന്ന വരുമാനം എന്നിവയും അവാര്‍ഡിന് പരിഗണിച്ചു.