പ്രധാന വാര്‍ത്തകള്‍
റവന്യൂ ജില്ല കായിക മേളയുടെ രണ്ടാം ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ 171 പോയിന്റോടെ കട്ടപ്പന സബ് ജില്ല മുന്നിൽ
146 പോയിന്റ് നേടിയ അടിമാലി സബ്ജില്ല രണ്ടാം സ്‌ഥാനത്തും 60 പോയിന്റ് നേടിയ
പീരുമേട് സബ് ജില്ലാ മുന്നാം സ്‌ഥാനതുമാണ്.
കട്ടപ്പന സബ് ജില്ല 17 സ്വർണവും,21 വെള്ളിയും, 23 ഓടും രണ്ടാം സ്‌ഥാനത്തുള്ള അടിമാലി സബ് ജില്ല 18 സ്വർണവും, 15 വെള്ളിയും,11 ഓടും നേടി . പീ രു മേട് സബ് ജില്ല 8 സ്വർണവും 5 വെള്ളിയും 5 ഓടും നേടി.
സ്കൂൾ വിഭാഗത്തിൽ
10 സ്വർണവും 4 വെള്ളിയും 3 ഓടും നേടി
65 പോയിന്റ് ഓടെ എസ് എൻ എഛ് എസ് എസ് എൻ ആർ സിറ്റി മുന്നിലാണ്.55 പോയിന്റ് നേടിയ സൈന്റ് തോമസ് എഛ് എസ് എസ് ഇരട്ടയാർ 6 സ്വർണവും 5 വെള്ളിയും 10 ഓടും നേടി രണ്ടാം സ്‌ഥാനത്തുണ്ട്.
39 പോയിന്റ് നേടിയ കാൽവരി ഹൈസ്കൂൾ 5 സ്വർണവും 4 വെള്ളിയും 2 ഓടും നേടി മുന്നാം സ്‌ഥാനത്തുണ്ട്. 29 പോയിന്റ് ഉള്ള മുണ്ടക്കയം ഈസ്റ്റ് സൈന്റ് ആന്റണിസ് 5 സ്വർണവും, ഒരു വെള്ളിയും ഒരു ഓടും നേടി.