സമഗ്ര ശിക്ഷാ കേരളംബി.ആർ.സി നെടുംകണ്ടം.പ്രാദേശിക പഠനയാത്ര.
നെടുംകണ്ടം: നെടുംകണ്ടം ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. പ്രസ്തുത യാത്രയിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നെടുംകണ്ടം ബസ് സ്റ്റാൻഡിൽ നിന്ന് പൊതു ഗതാഗതം ഉപയോഗിച്ച് എഴുകുംവയലിൽ എത്തിച്ചേർന്നു. എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് പ്രാദേശിക പഠനയാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നെടുംകണ്ടം ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ വിശദീകരിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. സാബു മാത്യു മണിമലക്കുന്ന് ഉദ്ഘാടനം ചെയ്തു. ശ്രീ. ജോണി പുതിയാംപറമ്പിൽ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. പ്രിൻസ് വടക്കേക്കര (ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ) പ്രാദേശികപഠനയാത്രയ്ക്ക് ആശംസ അർപ്പിക്കുകയും ചെയ്തു. തുടർന്ന് മധുര പലഹാര വിതരണത്തിന് ശേഷം സർവ്വീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് സന്ദർശിക്കുവാനും കുട്ടികൾക്ക് അവരുടെ താൽപര്യത്തിന് അനുസരിച്ച് സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസരവും നൽകി. തുടർന്ന് എഴുകുംവയൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് കുട്ടികൾ പോസ്റ്റ് കാർഡ് വാങ്ങി സന്ദേശം എഴുതി അയക്കുന്നതിനുള്ള അവസരം കിട്ടി. പിന്നീടുള്ള യാത്ര ഫിഷ് ലാന്റിലേക്കായിരുന്നു. അവിടെ വർണ്ണശബളമായ കാഴ്ചകളായിരുന്നു. വിനോദത്തിനും ഉല്ലാസത്തിനും ഉപരിയായി മത്സ്യ കൃഷി എന്ന ആശയത്തിലേക്കും കുട്ടികളേയും രക്ഷിതാക്കളെയും എത്തിക്കാൻ കഴിഞ്ഞു. വിഭവ സമ്യദ്ധമായ ഭക്ഷണത്തിന് ശേഷം കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരവസരം കിട്ടിയത് കുട്ടികൾക്ക് വളരെ സന്തോഷകരമായിരുന്നു. അതിന് ശേഷം ഫിഷ് ലാന്റ് ഒരുക്കിയ കരാട്ടെ കലാപ്രകടനം കണ്ട് പ്രാദേശിക പഠനയാത്ര ബി.ആർ.സിയിലേക്ക് തിരിച്ചു.